headerlogo
local

പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പ്രജില പരിപാടി ഉദ്ഘാടനം ചെയ്തു

 പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

24 Jun 2024 09:02 PM

കൊയിലാണ്ടി: പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിലെ കേൾവി പരിമിതി, ചലനപരിമിതി എന്നീ പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും സഹായ ഉപകരണങ്ങൾ നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

       കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിൽ വെച്ച് നടന്ന ക്യാമ്പ് കൊയിലാണ്ടി നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പ്രജില ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. ജി.എം.വി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് ദീപ പി.ബി. ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

      കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇ.എൻ.ടി. വിഭാഗം ഡോക്ടർ മൈക്കിൾ സി.ജെ. കുട്ടികളുടെ കേൾവി പരിശോധനാ ക്യാമ്പിന് നേതൃത്വം നൽകി. ബി.ആർ.സി. പന്തലായനിയിലെ ബി.പി.സി. ദീപ്തി ഇ.പി. സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ സിന്ധു കെ. നന്ദിയും പറഞ്ഞു.

NDR News
24 Jun 2024 09:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents