headerlogo
local

അത്തോളിയിലെ പ്രോഗ്രസീവ് റെസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

അനുമോദനയോഗം അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ബാലൻ കുന്നത്തറ ഉദ്ഘാടനം ചെയ്തു

 അത്തോളിയിലെ പ്രോഗ്രസീവ് റെസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു
avatar image

NDR News

23 Jun 2024 09:04 PM

അത്തോളി: കുറുവാളൂരിലെ പ്രോഗ്രസീവ് റെസിഡൻസ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. അനുമോദനയോഗം അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ബാലൻ കുന്നത്തറ ഉദ്ഘാടനം ചെയ്തു.

      എൽ.എസ്.എസ്. നേടിയ ആത്മദേവ് എസ്.ആർ., യു.എസ്.എസ്. നേടിയ വൈഷ്ണവിക കെ., എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്തമാക്കിയ ശ്രീദേവി. വി, ഉന്നത വിജയം കരസ്തമാക്കിയ സീതാലക്ഷ്മി ബി., അനിരുദ്ധ് സജീവൻ, ആദിത്യ ഷിബു. എന്നിവരെയും നീറ്റ് പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ അനാമിക കെ.എം., കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ലക്ഷ്മി പി.എസ്., മാളവിക പി.ബി. എന്നിവരെയാണ് അനുമോദിച്ചത്.

       പ്രസിഡന്റ് ടി. ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. വി. വേലായുധൻ, കെ. രാഘവൻ നായർ, കെ. സുധീർ, സുകുമാരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.കെ. കരുണാകരൻ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.

NDR News
23 Jun 2024 09:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents