headerlogo
local

പുരോഗമന കലാസാഹിത്യം സംഘം ബാലുശ്ശേരി മേഖലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

സംസ്ഥാന കമ്മറ്റി അംഗം എ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു

 പുരോഗമന കലാസാഹിത്യം സംഘം ബാലുശ്ശേരി മേഖലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
avatar image

NDR News

18 Jun 2024 11:36 AM

ബാലുശ്ശേരി :ബുക്കര്‍ പ്രൈസ് നേടിയ ലോക പ്രശസ്ത നോവലിസ്റ്റും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയെ ഒരു പഴയ പ്രഭാഷണത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പുരോഗമന കലാസാഹിത്യം സംഘം ബാലുശ്ശേരി മേഖലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 

    ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മറ്റി അംഗം എ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പരീത് കോക്കല്ലൂര്‍ അധ്യക്ഷനായി. സി.കെ. സതീഷ്‌കുമാര്‍, പി.കെ. മുരളി, യു. പി. സുരേഷ് ബാബു, വി.പി.ഏലിയാസ് സംസാരിച്ചു.

NDR News
18 Jun 2024 11:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents