ബാലസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു
ജില്ലാ സെക്രട്ടറി കെ.ടി. സപന്യ യോഗം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ബാലസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു, യു.എസ്.എസ്., എൽ.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഏരിയ മേഖലാ കമ്മിറ്റി അംഗങ്ങളായ കുട്ടികളെ അനുമോദിച്ചു. പരിപാടി ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ടി. സപന്യ ഉദ്ഘാടനം ചെയ്തു.
എ.കെ. ബാലൻ, എസ്.കെ. സജീഷ്, കെ. രാജീവൻ, കെ. രാമകൃഷ്ണൻ, ആർ.വി. അബ്ദുള്ള, ഫിദൽ കെ.എം., വ്യാസ് വിജയ്, ഭവ്യ ബിന്ദു, പി.എം. സുലഭ തുടങ്ങിയവർ സംസാരിച്ചു. എസ്.ജെ. സാഞ്ചൽ അദ്ധ്യക്ഷത വഹിച്ചു ഏരിയാ സെക്രട്ടറി റീഥികറിയ സ്വാഗതവും മർഫിദ എസ്. രാജീവ് നന്ദിയും പറഞ്ഞു.