headerlogo
local

ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു

ഏകദിന അഭിനയ ശില്പശാല പ്രധാനാധ്യാപിക ആർ.ശ്രീജ ഉദ്ഘാടനം ചെയ്തു. 

 ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു
avatar image

NDR News

16 Jun 2024 04:50 PM

   കോട്ടൂർ :കോട്ടൂർ എ.യു.പി. സ്കൂളിൽ കുട്ടികൾക്ക് നവ്യാനുഭവമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു. കളിയരങ്ങ് എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന അഭിനയ ശില്പശാല സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ശ്രീജ  ഉദ്ഘാടനം ചെയ്തു. 

  പ്രശസ്ത നാടക പ്രവർത്തകൻ ലിനീഷ് നരയംകുളം ശില്പശാലയ്ക്ക് നേതൃത്വം നല്കി. വ്യക്തിത്വ വികാസം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സെഷനു കളിലായി സംഘടിപ്പിച്ച ക്യാമ്പിൽ 5, 6, 7 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. 

  ക്യാമ്പിൽ മികവു പുലർത്തിയ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങളു മായി ബന്ധപ്പെട്ട് നാടകം, ദൃശ്യാവിഷ്കാരം, ചൊൽക്കാഴ്ച, കൊറിയോഗ്രാഫി, പാഠഭാഗങ്ങളുടെ വിവിധ തരത്തിലുള്ള അവതരണം എന്നിവ നടത്തും. 

  വിദ്യാരംഗം കൺവീനർ ജിതേഷ് എസ്.പുലരി, മറ്റ് അദ്ധ്യാപകരായ രമ്യ വി., രമ്യ കെ.പി., ഷൈനി എസ്., വി.വി.സബിത എന്നിവർ ശിലാശാലയ്ക്ക് നേതൃത്വം നല്കി.

NDR News
16 Jun 2024 04:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents