നന്മണ്ട ബഡ്സ് ഉപജീവന പദ്ധതിക്ക് തുടക്കമായി
പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണികോത്ത് ഉദ്ഘാടനം ചെയ്തു
നന്മണ്ട:നന്മണ്ട ഗ്രാമപഞ്ചായത്ത് ബഡ്സ് ഉപജീവന പദ്ധതി പ്രകാരം ആരംഭിച്ച സൗന്ദര്യ സോപ്പ് നിര്‍മ്മാണ യൂണിറ്റ് നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണികോത്ത് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ മിഷന്റെ 2023--24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രകാരമാണ് യൂണിറ്റ് ആരംഭിച്ചത്. സംരംഭകത്വ പരിശീലനവും വൈദഗ്ദ്യ പരിശീലനവും കുടുംബശ്രീ നല്‍കിയിട്ടുണ്ട്. ബി. ആര്‍. സി യിലെ കുട്ടികളും അമ്മമാരും ഉള്‍പ്പെടെ 9 പേരാണ് ഗ്രൂപിലുള്ളത്.
ഉദ്ഘാടനചടങ്ങില്‍ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ വി. കെ. സാവിത്രി അധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോ. ഓര്‍ഡിനേറ്റര്‍ ഹൃദ്യ, എക്സാത്ത് അംഗം വിനീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബി. ആര്‍ സി, പി.ടി.എ പ്രസിഡന്റ് സുലേഖ നന്ദി അര്‍പ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.