headerlogo
local

തിക്കോടിയിൽ സീനിയർ സിറ്റിസൺസ് ഫോറം വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു

തിക്കോടി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു

 തിക്കോടിയിൽ സീനിയർ സിറ്റിസൺസ് ഫോറം വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു
avatar image

NDR News

15 Jun 2024 07:07 PM

തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. പഞ്ചായത്ത് ബസാറിൽ ചേർന്ന യോഗം തിക്കോടി നാരായണൻ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാണം നടത്തി. 

     പീഡന വിരുദ്ധത ദിനാചരണത്തിൽ ഒതുക്കരുതെന്നും, നിരന്തര പ്രതികരണത്തിലേക്ക് നീക്കി, പരിഹാര മാർഗത്തിനായി വഴി ഒരുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡന്റ് ശാന്ത കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു.

     എം.കെ. നായർ, ബാലൻ കേളോത്ത്, പി.കെ. ശ്രീധരൻ, കെ.എം. അബൂബക്കർ, ടി. കരുണാകരൻ, സുമതി വായാടി എന്നിവർ സംസാരിച്ചു. പി. രാമചന്ദൻ നായർ സ്വാഗതവും കാദർ കണ്ടിയിൽ നന്ദിയും രേഖപ്പെടുത്തി. ഇളം തലമുറയെകൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.

NDR News
15 Jun 2024 07:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents