headerlogo
local

വ്യാജവാറ്റ് റെയ്ഡിൽ ഒരാൾ അറസ്റ്റിൽ

കട്ടിപ്പാറ ചെമ്പ്ര സ്വദേശി ജെൻസൻ ജോസഫിനെയാണ് എക്സൈസ് സംഘം വീട്ടിൽ നിന്നും പിടികൂടിയത് .

 വ്യാജവാറ്റ് റെയ്ഡിൽ ഒരാൾ അറസ്റ്റിൽ
avatar image

NDR News

12 Jun 2024 07:43 AM

 താമരശ്ശേരി :താമരശ്ശേരി സർക്കിൾ എക്സൈസ് സംഘം നടത്തിയ വ്യാജവാറ്റ് റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. കട്ടിപ്പാറ ചെമ്പ്ര കുണ്ട പുളിക്കൽ വീട്ടിൽ ജെൻസൻ ജോസഫിനെയാണ് 10 ലിറ്റർ ചാരായവുമായി വീട്ടിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.

 കോഴിക്കോട് ഐ ബി അസിസ്റ്റൻറ് ചന്ദ്രൻ കുഴിച്ചാലിൽ നല്കിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാന ത്തിലാണ് റെയ്ഡ് നടത്തിയത്.

     സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ ദിനേശ്, ഗിരീഷ്, കെ.സി.ഒ.മാരായ വിവേക്, ഷിംല എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

NDR News
12 Jun 2024 07:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents