അക്ഷരോത്സവം പേരാമ്പ്ര ഏരിയാ അഭിനയ കളരി സംഘടിപ്പിച്ചു
ബാലസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം റീഥിക റിയ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പതിനെഞ്ചാമത് കേളു ഏട്ടൻ സ്മാരക അക്ഷരോത്സവത്തിൻ്റെ ഭാഗമായി ഏരിയാ അഭിനയ കളരി നടത്തി. ബാലസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം റീഥിക റിയ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എസ്.ജെ. സാഞ്ചൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ അക്കാദമിക്ക് കൺവീനർ കെ.പി. പ്രിയദർശൻ, കെ. രാമകൃഷ്ണൻ, കെ.കെ. നിധീഷ്, ആർ.വി. അബ്ദുള്ള, രമ്യ ഏ.പി., ബാലകൃഷ്ണൻ കൽപ്പത്തൂർ, തങ്കം ആവള തുടങ്ങിയവർ സംസാരിച്ചു. ഫിദൽ കെ.എം. സ്വാഗതവും ഭവ്യ ബിന്ദു നന്ദിയും പറഞ്ഞു.