headerlogo
local

ബാലുശ്ശേരിയിൽ ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍

ജീവനക്കാരെ ഡിവൈഎഫ്‌ഐ ആദരിച്ചു

 ബാലുശ്ശേരിയിൽ ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച്  ജീവന്‍ രക്ഷിച്ച് സ്വകാര്യബസ് ജീവനക്കാര്‍
avatar image

NDR News

11 Jun 2024 09:38 AM

ബാലുശ്ശേരി:കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുര്‍ഗ ബസില്‍ വച്ചു ഇന്നലെ രാവിലെയാണ് കാക്കൂര്‍ 9.5 ല്‍ നിന്നും കയറിയ യാത്രക്കാരന് ദേഹസ്വാസ്ഥ്യം അനുഭവപെട്ടത്. രാവിലെ 8.30 ന് ബാലുശ്ശേരിയില്‍ നിന്നാണ് ബസ് പുറപ്പെട്ടത്.കുഴഞ്ഞുവീണ യാത്രക്കാരനുമായി ബസ് നേരെ ഇഖ്‌റ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. 

    ഇതിനിടയില്‍ അസുഖവുമായി രോഗി വരുന്നുണ്ടെന്ന് വിവരം ബസ് ജീവനക്കാര്‍ ആശുപത്രിയിലറിയിച്ചിരുന്നു. അവിടെയും ആവശ്യമായ മുന്‍കരുതലുകള്‍ ചെയ്തിരുന്നു. ഉടന്‍ ചികില്‍സ നല്‍കി യാത്രക്കാരന്റെ ജിവന്‍ രക്ഷിക്കുകയും ചെയ്തു. പ്രവീഷായിരുന്നു ബസ് ഓടിച്ചിരുന്നത്. അശ്വന്ത്, ശരത്ത് കക്കോടി എന്നിവരാണ് ബസിലെ മറ്റു ജീവനക്കാര്‍. 

     ജീവനക്കാരെ ബാലുശ്ശേരി സ്റ്റാന്‍ഡില്‍ വച്ച് ഡിവൈഎഫ് ഐ ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സെക്രട്ടറി പി സനൂപ്, പ്രസിഡന്റ് സി.കെ രാഹുല്‍ റാം, ട്രഷറര്‍ ആര്‍.എസ് രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ എം ബിന്നി, ഹരീഷ് ദാസ്, കെ സുനീഷ്,വി.സി അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

NDR News
11 Jun 2024 09:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents