കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പലഹാര നിർമ്മാണ പരിശീലനം ആരംഭിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള കെ.ടി. ഉദ്ഘാടനം ചെയ്തു

അത്തോളി: കാനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ സഹായത്തോടെ കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പലഹാര നിർമ്മാണ പരിശീലനം ആരംഭിച്ചു. അണ്ടിക്കോട് വെച്ചു നടത്തിയ പരിപാടി തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള കെ.ടി. ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം ഓഫീസർ രജിൻ കൃഷ്ണ എസ്.അർ., സുനി എൻ.വി., അഞ്ജുഷ അണ്ടിക്കോട് എന്നിവർ പ്രസംഗിച്ചു.