പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു.
പ്രമുഖ പ്രഭാഷകൻ കെ.വി. സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട്: പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർ സെക്കൻഡറി,കല്ലാനോട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി എന്നിവടങ്ങളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 116 വിദ്യാർഥികളെ ആദരിച്ചു. വിദ്യാർഥികൾക്ക് ഒ.എം. ജോസഫ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ മെമൻ്റോകൾ വിതരണം ചെയ്തു. പ്രമുഖ പ്രഭാഷകൻ കെ.വി. സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ജോയി കുര്യൻ മുട്ടുംമുഖത്ത് അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. വിൻസെൻ്റ് കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോസഫ്, മേരി ജോസഫ് ഒറ്റപ്ലാക്കൽ, രാജൻ വർക്കി, സന്ദീപ് കളപ്പുരയ്ക്കൽ, ജോബി കാഞ്ഞിരത്തുംകുഴിയിൽ, ജോൺസൺ പൂകമല എന്നിവർ സംസാരിച്ചു.