headerlogo
local

വയലോരം സ്വയം സഹായ സംഘം പ്രവചന മത്സരം സംഘടിപ്പിച്ചു

പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്

 വയലോരം സ്വയം സഹായ സംഘം പ്രവചന മത്സരം സംഘടിപ്പിച്ചു
avatar image

NDR News

05 Jun 2024 07:59 PM

നൊച്ചാട്: ചാത്തോത്ത് താഴെ കേന്ദ്രമായി പ്രവർത്തിക്കുന്ന വയലോരം സ്വയം സഹായ സംഘം പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പ്‌ പ്രവചന മത്സരം സംഘടിപ്പിച്ചു. കേരളത്തിൽ 20 ലോകസഭാ മണ്ഡലങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടന്നത്. മോഹനൻ സി.പി. പ്രവചന മത്സരത്തിൻ്റെ കൂപ്പൺ സൂക്ഷിച്ച ബോക്സ് തുറന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

      220 പേർ പങ്കെടുത്ത മത്സരത്തിൽ 20 ൽ 19 എണ്ണം ശരിയാക്കി ബിനില കെ. കുരുവങ്കൂൽ ഒന്നാം സ്ഥാനം നേടി. എൻ. ബാലകൃഷ്ണൻ, ടി.പി. രാജൻ, പി.കെ. സുരേഷ്, അബ്ദുള്ള കെ.കെ., സജീവൻ സി.പി., സിൽജിത്ത് എൻ., സുമ സജീവൻ, അത്‌വിക എന്നിവർ നേതൃത്വം നൽകി.

NDR News
05 Jun 2024 07:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents