കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ഇയാൾക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി
കൂരാച്ചുണ്ട്: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൂരാച്ചുണ്ട് പാറേക്കാട്ടിൽ ബഷീറിൻ്റെ മകൻ റംഷാദിനെതിരെയാണ് കാപ്പ ചുമത്തിയത്. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അനവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള യുവാവ് പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും സ്റ്റേഷൻ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
കരുതൽ തടങ്കൽ നിയമപ്രകാരം (കാപ്പ) കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ് ഐ.പി.എസ്സിൻ്റെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. ഇയാൾക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി.