ചേമഞ്ചേരിയിൽ ക്ഷീരദിനം ആചരിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ ക്ഷീരദിനം സമുചിതമായി ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിൽ ക്ഷീരദിന പ്രതിജ്ഞ ചൊല്ലി.
മുതിർന്ന ക്ഷീരകർഷകൻ, യുവ ക്ഷീരകർഷകൻ, കൂടുതൽ പാൽ അളക്കുന്ന ക്ഷീരകർഷകൻ, ഏറ്റവും കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീര കർഷകൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സംബന്ധിച്ച മുഴുവൻ ക്ഷീര കർഷകർക്കും കേരള ഫീഡ്സിന്റെ സഹായത്തോടെയുള്ള കാലിത്തീറ്റ കിറ്റ് സൗജന്യമായി വിതരണം ചെയ്തു. 'ക്ഷീര മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾ' എന്ന വിഷയത്തിൽ ബ്ലോക്ക് ഡയറി ഫാം ഇൻസ്പെക്ടർ ജിഷ ഒ.കെയും 'ക്ഷീരമേഖലയിലെ ബാങ്കിംഗ് സേവനം' എന്ന വിഷയത്തിൽ പന്തലായി ബ്ലോക്ക് എഫ്.എൽ.സി. രാധ സി.പിയും ക്ലാസെടുത്തു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ വി.കെ. അബ്ദുൽ ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അവിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹറ കാദർ, റജില, ജുബീഷ്, ക്ഷീരോൽപാദക സംഘം പ്രസിഡൻ്റുമാരായ സത്യൻ എ.വി., എം.ടി. മാധവൻ, കെ.വി. രാധാകൃഷ്ണൻ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ആലിക്കോയ പൂക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബ്ലോക്ക് വികസന ഓഫീസർ സജിത പി. സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പർ ഷരീഫ് നന്ദിയും പറഞ്ഞു.