headerlogo
local

മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധം

പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു

 മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധം
avatar image

NDR News

31 May 2024 09:54 AM

അത്തോളി: മുതിർന്ന മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയെ അത്തോളി മുൻ ഗ്രാമപഞ്ചായത്തംഗം സി.പി. അനിൽകുമാർ സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ അത്തോളി പ്രസ് ക്ലബ് പ്രതിഷേധിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾ കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി നൽകുന്ന മാധ്യമ പ്രവർത്തകരെ ഭീഷണിയിലൂടെയും, വ്യക്തി ആക്ഷേപത്തിലൂടെയും കടിഞ്ഞാണിടാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

      അജീഷിനെതിരെയുള്ള മോശം പരാമർശത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് സുനിൽ കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. ആരിഫ് സ്വാഗതവും ട്രഷറർ ബഷീർ കൂനോളി നന്ദിയും പറഞ്ഞു.

      മുതിർന്ന മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി സോഷ്യൽ മീഡിയയിൽ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശക്തിയായായി പ്രതിഷേധിച്ചു. അജീഷ് അത്തോളിയെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയ നടപടിയിൽ ആർ.എം.പി.ഐ. അത്തോളി ലോക്കൽ കമ്മിറ്റിയും പ്രതിഷേധിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ ഒറ്റതിരിഞ്ഞാക്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൈസൽ അത്തോളി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡൻ്റ് പി. അജിത് കുമാർ എന്നിവരും പ്രതിഷേധിച്ചു.

NDR News
31 May 2024 09:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents