വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു
ഐ.ജി. കെ സേതുരാമന്‍ ഐ.പി.എസ് ഉപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :കോഴിക്കോട് റൂറല്‍ ജില്ലയില്‍ നിന്നും ഈ മാസം വിരമിയ്ക്കുന്ന 40 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് അസോസിയേഷന്‍,കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. അഡീഷണല്‍ എസ്.പി. ഏ.ജെ.ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഈ മാസം വിരമിക്കുന്നത്.ഉത്തരമേഖലാ ഐ.ജി. കെ സേതുരാമന്‍ ഐ.പി എസ് ഉപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ (ഐ. പി. എസ്), ഐ. പി. എസ് എ.എസ്.പി അങ്കിത് സിംഗ്, ഡി.വൈ.എസ്.പി മാരായ ഷാജ് ജോസ്, കെ.വിനോദ് കുമാര്‍,കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ജി.പി.അഭിജിത്ത്,കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുജിത്ത് സി കെ ,എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു.കെ.പി.എ. ജില്ലാ സെക്രട്ടറി പി.സുഖിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.പി.ഒ.എ.ജില്ലാ ട്രഷറര്‍ സുനില്‍ തുഷാര നന്ദി പറഞ്ഞു.