കാവുന്തറയിൽ മഴക്കാല പ്രകൃതി പഠനത്തിനു തുടക്കമായി
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഗ്രാമപഞ്ചായത്തിലെ കാവുന്തറ ഭാഗത്ത് മെരിസ്റ്റം നാച്വറൽ ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ "വേരറ്റുപോകുന്ന ഉഭയജീവികളും തണ്ണീർത്തടങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി മഴക്കാല പഠനം ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഠനത്തെക്കുറിച്ചുളള ബോധവത്കരണ ക്ലാസ് നടുവണ്ണൂർ ഗായത്രി കോളേജിൽ വച്ച് നടന്നു. ബി.ഐ. വിവേക് ക്ലാസിനു നേതൃത്വം നൽകി.
കോളേജ് പ്രിൻസിപ്പാൾ ഇ.കെ. ആനന്ദൻ, വൈസ് പ്രിൻസിപ്പാൾ സി.ടി. അനീഷ്, മെരിസ്റ്റം സെക്രട്ടറി എൻ.എസ്. അർജുൻ, വിശാൽ, അപർണ എന്നിവർ സംസാരിച്ചു.