മരുതേരി ശ്രീ ചെറുകാശി ശിവക്ഷേത്രം ഓഫീസിന് തറക്കല്ലിട്ടു
ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് ജിഷ്ണു നമ്പൂതിരി തറക്കല്ലിടൽ കർമം നിർവഹിച്ചു

പേരാമ്പ്ര: മരുതേരി ശ്രീ ചെറുകാശി ശിവക്ഷേത്രത്തിലെ ഓഫീസ് നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ കർമം ക്ഷേത്രതന്ത്രി പുതുശ്ശേരി ഇല്ലത്ത് ജിഷ്ണു നമ്പൂതിരി നിർവഹിച്ചു.
ചടങ്ങിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ വി.കെ.രമേശൻ, കെ.സജീഷ്, പി.ഇ.രവീന്ദ്രൻ, പി.ഇ.രാധാകൃഷ്ണൻ, എം .എൻ.സതീശൻ, ഇ.കെ.കുമാരൻ, താവന രാജൻ നായർ, ടി. സായൂജ് ,ക്ഷേത്ര മേൽശാന്തി കേശവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു. 35 ലക്ഷം രൂപ മതിപ്പ് ചിലവിലാണ് ഓഫീസ് നിർമാണം.