headerlogo
local

രാഷ്‌ട്രീയ പ്രവർത്തനം മാനുഷികമാവണം; വി.ഡി. സതീശൻ

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു

 രാഷ്‌ട്രീയ പ്രവർത്തനം മാനുഷികമാവണം; വി.ഡി. സതീശൻ
avatar image

NDR News

29 May 2024 09:37 AM

പേരാമ്പ്ര: രാഷ്ട്രീയ പ്രവർത്തനവും പൊതു ജീവിതവും മനുഷ്യ സ്നേഹത്തിൽ ഊന്നിയതാവണമെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യരെ ചേർത്തുപിടിക്കുന്നിടത്താണ് യഥാർത്ഥ പൊതുപ്രവർത്തകർ അംഗീകരിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പേരാമ്പ്രയിൽ പുതുതായി ആരംഭിച്ച ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

      ഹസ്ത നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ മാതൃകയാക്കി സംസ്ഥാന തലത്തിൽ ഇത്തരം ചാരിറ്റി സംവിധാനം ആരംഭിക്കും. അതിന്റെ ആരംഭം കുറിക്കലായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിനെ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹസ്ത ചെയർമാൻ മുനീർ എരവത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. 

      പാവപ്പെട്ടവർക്ക് വർഷത്തിൽ 20 വീടുകൾ നിർമിച്ചു നൽകുന്ന ഹസ്ത സ്‌നേഹവീട് പദ്ധതി ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു. രോഗങ്ങൾ കൊണ്ട് ഉപജീവന മാർഗം നഷ്ടപെട്ടവർക്ക് പെട്ടിക്കടകൾ നൽകുന്ന ജീവനം പദ്ധതി ഡോ. എം. ഹരിപ്രിയ നിർവഹിച്ചു. ആദ്യ പെട്ടിക്കടയുടെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് നിർവഹിച്ചു. എല്ലാമാസവും 20 കിടപ്പു കിടപ്പു രോഗികൾക്ക് മെഡിസിൻ വിതരണം ചെയ്യുന്ന പദ്ധതി ഡോ. സി.കെ. വിനോദ് നിർവഹിച്ചു.

      കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, ആർ.കെ. മുനീർ, കെ. മധുകൃഷ്‍ണൻ, കെ.പി. രാമചന്ദ്രൻ, കെ. ഇമ്പിച്ചിആലി, എ.കെ. തറുവയി, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, ഒ.എം. രാജൻ, കെ. പ്രദീപൻ, വി. ആലിസ് മാത്യു, ഇ. പദ്മിനി, ചിത്രാ രാജൻ, ആർ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

NDR News
29 May 2024 09:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents