ഓമശ്ശേരിയിൽ വീടിനു തീപ്പിടിച്ചു
സ്വിച്ച് ബോര്‍ഡില്‍ നിന്ന് തീ പടര്‍ന്നതായ് പ്രാഥമിക നിഗമനം

ഓമശ്ശേരി: ഓമശ്ശേരി വെളിമണ്ണയില്‍ വീടിന് തീപ്പിടിച്ചു. എലിയമ്പ്രോമല രാജന്റെ വീടിനാണ് തീപ്പിടിച്ചത്. വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്നും തീ പടർന്നതായാണ് സംശയിക്കുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തുനിന്നുമെത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്. സംഭവ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് തീപ്പടര്‍ന്നത്. അതിനാൽ വൻ അപകടം ഒഴിവായി.