headerlogo
local

കനത്ത സുരക്ഷയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്

സംഘര്‍ഷത്തെത്തുടര്‍ന്ന് വോട്ടെണ്ണല്‍ നേരത്തെ നിര്‍ത്തി വെച്ചിരുന്നു

 കനത്ത സുരക്ഷയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്
avatar image

NDR News

22 May 2024 01:44 PM

കോഴിക്കോട്:സംഘര്‍ഷത്തെ തുടർന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 

     ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തിലെ വോട്ടെണ്ണലാണ് വീണ്ടും നടത്തുന്നത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ വോട്ടെണ്ണലില്‍ എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ അസിം തെന്നലക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. 

     എസ്.എഫ്.ഐ എതിര്‍പ്പുന്നയിച്ചതിനെത്തുടര്‍ന്ന് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. റീകൗണ്ടിംഗിനിടെ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് വോട്ടെണ്ണൽ നിര്‍ത്തി വെച്ചത്.

NDR News
22 May 2024 01:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents