headerlogo
local

കൊയിലാണ്ടിയിൽ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

നഗരസഭ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

 കൊയിലാണ്ടിയിൽ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

21 May 2024 12:49 PM

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സുരക്ഷിത ജീവിതം ലക്ഷ്യമാക്കിയും കുട്ടികളിൽ കായിക ക്ഷമത ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പരിപാടി ഉദ്ഘാടനം ചെയ്തു.

      കൗൺസിലർ കെ.ടി. സുമേഷ് അദ്ധ്യക്ഷനായി. പരിശീലകൻ നാരായണൻ പഠിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. നോർത്ത് സി.ഡി.എസ്. ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ സ്വാഗതവും സൗത്ത് സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സുധിന നന്ദിയും പറഞ്ഞു.

NDR News
21 May 2024 12:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents