headerlogo
local

പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ സ്മൃതിമധുരം എഴുപത്തിയഞ്ചാം വാർഷികാഘോഷ സമാപനം മെയ് 12ന്

ടൂറിസം പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും

 പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ സ്മൃതിമധുരം എഴുപത്തിയഞ്ചാം വാർഷികാഘോഷ സമാപനം മെയ് 12ന്
avatar image

NDR News

04 May 2024 07:20 PM

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ സ്മൃതിമധുരം (പൂർവ്വ വിദ്യാർത്ഥി സംഗമം) എഴുപത്തിയഞ്ചാം വാർഷികാഘോഷ സമാപനം മെയ് 12ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂറിസം പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും,

      സ്മൃതി മധുരം സിനിമാ നാടക നടൻ മുഹമ്മദ് എരവൂർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എ.കെ. പത്മനാഭൻ അധ്യക്ഷത വഹിക്കും. കൽപറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. സിനിമാ നടൻ അനൂപ് ചന്ദ്രൻ മുഖ്യ അതിഥിയാകുകയും ചെയ്യും.  

       പ്രിൻസിപ്പാൾ നിഷിത കെ., ചെയർമാൻ പത്മനാഭൻ, ഹെഡ്മാസ്റ്റർ സുനിൽ കുമാർ പി., വി.കെ. സുനീഷ്, പറമ്പത്ത് മനോജ്, ഷാജി എന്നിവർ വാർത്താ സമ്മേളനത്തിൻ പങ്കെടുത്തു.

NDR News
04 May 2024 07:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents