കൂരാച്ചുണ്ടിലെ ഓട്ടപ്പാലത്ത് കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന.
ആക്കിൽപുറായിൽ പ്രകാശന്റെ പോത്താണ് കിണറിൽ വീണത്.
കൂരാച്ചുണ്ട്: ഓട്ടപ്പാലത്ത് കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ആക്കിൽപുറായിൽ പ്രകാശന്റെ പോത്താണ് കിണറിൽ വീണത്. ആൾമറയുള്ള ഉദ്ദേശം ഇരുപത്തഞ്ചടി താഴ്ചയുണ്ട് കിണറിന് വിവരമറിയിച്ചതിനെതുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ കെ ബൈജുവിന്‍റെ നേതൃത്ത്വത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ എന്‍ എം, ലതീഷ്,,എസ് കെ റിതിന്‍ എന്നിവര്‍ കിണറ്റിലിറങ്ങി. സഹപ്രവര്‍ത്തകരായ കെ ശ്രീകാന്ത്,വി കെ ഷൈജു,ഹോംഗാര്‍ഡ് പി മുരളീധരന്‍ എന്നിവരുടേയും നാട്ടുകാരുടേയും സഹായത്തോടെ സുരക്ഷിതമായി പോത്തിനെ പുറത്തെടുത്തു.