headerlogo
local

കൂത്താളി ടൗണിന് സമീപം റോഡരികിൽ കൂട്ടിയിട്ട മരത്തടികള്‍ക്ക് തീപിടിച്ചു.

പുലർച്ചെ അഞ്ച് മണിയോടയാണ് തീ കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

 കൂത്താളി ടൗണിന് സമീപം റോഡരികിൽ  കൂട്ടിയിട്ട മരത്തടികള്‍ക്ക് തീപിടിച്ചു.
avatar image

NDR News

25 Apr 2024 01:28 PM

കൂത്താളി: കൂത്താളി ടൗണിന് സമീപം സംസ്ഥാനപാതയില്‍ കെ എസ് ഇബി പോസ്റ്റുകളോട് ചേര്‍ന്ന് കൂട്ടിയിട്ട മരത്തടികള്‍കത്തി നശിച്ചു. പുലർച്ചെ അഞ്ച് മണിയോടയാണ് തീ കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പേരാമ്പ്ര പോലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര അഗ്നി രക്ഷാനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തിലെത്തിയ ഫയര്‍&റെസ്ക്യൂ ഓഫീസ്സർമാർ സ്ഥലത്തെത്തി തീ അണച്ചു. 

       പി ആര്‍ സത്യനാഥ്, പി കെ സിജീഷ്, ആര്‍ ജിനേഷ്, സി കെ സ്മിതേഷ്, ഹോംഗാര്‍ഡ് എ എം രാജീവൻ തുടങ്ങിയ ഓഫീസർമാരാണ് തിയണച്ചത്.സാമൂഹ്യ വിരുദ്ധർ തീയിട്ടതാണെന്ന് സംശയിക്കുന്നു.

NDR News
25 Apr 2024 01:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents