headerlogo
local

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസ്: അതിജീവിതയുടെ സമരം റോഡിലേക്ക്

വിവരാവകാശ റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം

 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസ്: അതിജീവിതയുടെ സമരം റോഡിലേക്ക്
avatar image

NDR News

23 Apr 2024 04:10 PM

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയുടെ സമരം റോഡിലേക്ക്. വിവരാവകാശ റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മാനാഞ്ചിറ റോഡിലാണ് പ്രതിഷേധം. ഇവര്‍ നല്‍കിയ അപ്പീലില്‍ വിവരാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത് ഇന്നാണെന്നും ആക്ഷേപമുണ്ട്.

     2023 ജൂലൈയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലില്‍ ഇതുവരെയും മറുപടിയുണ്ടായില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ രേഖകള്‍ നല്‍കിയാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടറുടെ ജീവന് ആപത്തുണ്ടാകുമെന്നാണ് മറുപടി നല്‍കിയത്. ഇത് ചോദിക്കാനാണ് താന്‍ സിറ്റി കമ്മീഷണര്‍ ഓഫീസിലെത്തിയതെന്നും യാതൊരു കാരണവും കൂടാതെ പുറത്ത് നിര്‍ത്തിയെന്നും അതിജീവിത പറഞ്ഞിരുന്നു.

     മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു.

NDR News
23 Apr 2024 04:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents