ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം സമാപിച്ചു
കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു

മേപ്പയൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ ചാത്തൻമാരുടെ നടതുറപ്പ് മഹോത്സവം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. ഉത്തമ കർമ്മാനുഷ്ഠാനങ്ങളാൽ പൂജിക്കപ്പെടുന്ന ചാത്തൻമാരുടെ ശ്രീകോവിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് തുറന്ന് ദർശനം നൽകുന്നത്.
മലർ നിവേദ്യം, ഗുരുതി തർപ്പണം എന്നീ ചടങ്ങുകൾക്ക് കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടും സർപ്പബലിക്ക് പാതിരിക്കുന്നത്ത് മന കൃഷ്ണകുമാർ നമ്പൂതിരിപ്പാടും മുഖ്യകാർമ്മികത്വം വഹിച്ചു. കോമരം കൂടിയ വിളക്കിന് മൊളേരി സന്ദീപ് നമ്പൂതിരി നേതൃത്വം നൽകി.
ചടങ്ങുകളിൽ പങ്കാളികളാകാൻ നൂറു കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.