headerlogo
local

കിണര്‍ വൃത്തിയാക്കുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം; വയോധികന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന

കൂരാച്ചുണ്ട് മുടിയൻചാൽ (പട്ടാണിപ്പാറ ) കായ തടത്തിൽ ശങ്കരന്‍ (70) ആണ് കിണറ്റിൽ നിന്നും തിരിച്ച് കയറാനാകാതെ കുടുങ്ങിയത്

 കിണര്‍ വൃത്തിയാക്കുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം;  വയോധികന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന
avatar image

NDR News

10 Apr 2024 03:27 PM

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറില്‍ അകപ്പെട്ട വയോധികന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന. കിണര്‍ വൃത്തിയാക്കുന്നതിനിറങ്ങിയ കൂരാച്ചുണ്ട് മുടിയൻചാൽ (പട്ടാണിപ്പാറ ) കായ തടത്തിൽ ശങ്കരന്‍ (70) ആണ് കിണറ്റിൽ നിന്നും തിരിച്ച് കയറാനാകാതെ കുടുങ്ങിയത്, കൂരാച്ചുണ്ട് കുഴുപ്പിൽ ടോമിയുടെ ഏകദേശം 35 അടിയോളം താഴ്ചയുള്ളതും വായു സഞ്ചാരം കുറവുള്ളതുമായ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

 

 

  വിവരമറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍&റെസ്ക്യൂ ഓഫീസര്‍ കെ ബൈജുവിന്‍റെ നേതൃത്ത്വത്തില്‍ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി.റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇയാളെ രക്ഷപ്പെത്തുകയായിരുന്നു. 

 

 

    ഫയർ & റെസ്ക്യൂ ഓഫീസർമാരായ പി ആര്‍ സോജു , പി ആര്‍ സത്യനാഥ് , എം മനോജ് , ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ സി കെ സ്മിതേഷ് , ഹോംഗാർഡ് അനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

NDR News
10 Apr 2024 03:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents