headerlogo
local

ചാലിക്കര ശാഖ എസ് വൈ എസ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

പേരാമ്പ്ര മണ്ഡലം എസ് വൈ എസ് ജനറൽ സെക്രട്ടറി സിദ്ധീഖ് മാഹിരി 'ഉദ്ഘാടന കർമ്മം നിർവഹിച്ചു

 ചാലിക്കര ശാഖ എസ് വൈ എസ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
avatar image

NDR News

08 Apr 2024 01:46 PM

ചാലിക്കര:ചാലിക്കര ശാഖ എസ് വൈ എസ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. ഷറഫുൽ ഇസ്ലാം മദ്രസ പൊതുപരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങ് പേരാമ്പ്ര മണ്ഡലം എസ് വൈ എസ് ജനറൽ സെക്രട്ടറി സിദ്ധീഖ് മാഹിരി 'ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

    പൊതു പരീക്ഷയിൽ ഷറഫുൽ ഇസലാം മദ്രസയിൽ നിന്നും ടോപ് പ്ലസ് നേടിയ അയാന'ജസക്ക് സിദ്ധിഖ് മാഹിരി ഉപഹാരം നൽകി അനുമോദിച്ചു . ചടങ്ങിൽ പ്രസിഡൻറ് മുഹമ്മദ് അലി ബാഖവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. കെ നാസർ ' സ്വാഗതം പറഞ്ഞു.

     തുടർന്ന് മഹല്ല് പ്രസിഡൻ്റ് ടി.കെ ഇബ്രാഹിം എസ്.കെ. ഇബ്രാഹിം കുന്നത്ത് ഇബ്രാഹിം മദ്രസ അധ്യാപകരായ ടി ടി കുഞ്ഞമ്മദ് മൗലവി ,മുബശിർ വാഫി സിദ്ധിഖ് ഉസ്താദ് ,ഹക്കിം ഉസ്താദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉന്നത വിജയികളായവിദ്യാർഥികൾക്ക് മെമൻ്റോ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. എം. കെ മുനീർ നന്ദി പറഞ്ഞു

NDR News
08 Apr 2024 01:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents