headerlogo
local

തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് നൂറ് മേനി

കഴിഞ്ഞ വർഷം മികച്ച പ്രവർത്തനത്തിന് സർക്കാരിന്റെ മഹാത്മ പുരസ്കാരം മൂടാടിക്ക് ലഭിച്ചിരുന്നു.

 തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് നൂറ് മേനി
avatar image

NDR News

02 Apr 2024 08:36 PM

    മൂടാടി :തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തവണയും മൂടാടിക്ക് നൂറ് മേനി. മൂടാടി ഗ്രാമപഞ്ചായത്ത് ഈ വർഷം ഏഴ് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പന്തലായനി ബ്ലോക്കിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതിൽ 7 കോടി രൂപയും തൊഴിലാളികൾക്ക് വേതനമായി നിൽകിയതാണ്.

   തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴുത്ത് നിർമാണം, ആട്ടിൻ കൂട്, കോഴിക്കൂട്, അസോള ടാങ്ക്, കിണർ റീചാർജിംഗ് മാലിന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് പിറ്റുകൾ, സോക് പിറ്റുകൾ എന്നിവയും വർക് ഷെഡുകളും ഗ്രാമചന്തയും മൂടാടിയിൽ നിർമ്മിച്ചിട്ടുണ്ട്.

  ആകെ ചെലവിന്റെ 10 ശതമാനം കോൺക്രീറ്റ് റോഡു പ്രവൃത്തികൾ ക്കും ഉപയോഗിച്ചു. ഭരണ സമിതി യുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രസിഡൻറ് സി. കെ. ശ്രീകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനത്തിന് സർക്കാരിന്റെ മഹാത്മ പുരസ്കാരം മൂടാടിക്ക് ലഭിച്ചിരുന്നു. 1621 പേർ 100 ദിവസം തികച്ചതായും ശ്രീ കുമാർ പറഞ്ഞു.

 

NDR News
02 Apr 2024 08:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents