headerlogo
local

ഇയ്യാട് സൗഹൃദ കൂട്ടായ്മ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു

 ഇയ്യാട് സൗഹൃദ കൂട്ടായ്മ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
avatar image

NDR News

02 Apr 2024 10:17 PM

ബാലുശ്ശേരി:നാടിന്റെ മത സൗഹാര്‍ദ്ദത്തെയും, സ്‌നേഹത്തെയും അടയാളപ്പെടുത്തിയാണ് ഇയ്യാട് സൗഹൃദ കൂട്ടായ്മ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മൂന്നാമത്തെ വര്‍ഷം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്. ഇയ്യാട് എം ഐ യുപി സ്‌ക്കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്.

    വിഭവസമൃദ്ധമായ വിരുന്നൊരുക്കാന്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ നാടൊന്നാകെ കൈകോര്‍ത്തു. വിരുന്ന് സംഘാടന മികവുകൊണ്ട് ശ്രദ്ധേയമാകുകയും ചെയ്തു.കുട്ടികളും, സ്ത്രീകളുമടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കാളികളായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. 

     വാര്‍ഡ് അംഗങ്ങളായ ഗിരിജ തെക്കേടത്ത്, ഒ.എം.ശശീന്ദ്രന്‍, സംഘാടക സമിതി ഭാരവാഹികളായ അഷ്‌റഫ് എളേറ്റില്‍, നവാസ് ചിറ്റാരിക്കല്‍, എടപ്രമ്പത്ത് ദിനീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവാക്കളുടെ സാന്നിധ്യവും, സഹകരണവും പരിപാടി വിജയിപ്പിക്കാന്‍ ഏറെ സഹായിക്കുകയും ചെയ്തു.

 

NDR News
02 Apr 2024 10:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents