headerlogo
local

മേപ്പയ്യൂർ സലഫി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എൻ എസ്എസ് വിദ്യാർത്ഥികൾ പാലിയേറ്റീവിന് താങ്ങായി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വീടും പരിസരവും ശുചീകരണവും നടത്തി

 മേപ്പയ്യൂർ സലഫി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എൻ എസ്എസ് വിദ്യാർത്ഥികൾ പാലിയേറ്റീവിന് താങ്ങായി
avatar image

NDR News

28 Mar 2024 05:04 PM

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എൻ എസ് എസ് വളണ്ടിയമാർ സ്വരൂപിച്ച സംഭാവനകൾ വിതരണം ചെയ്തു.'തണൽ' പയ്യോളി യൂനിറ്റിന് ഇരുപതിനായിരം രൂപയും,പയ്യോളി ശാന്തി പാലിയേറ്റീവ് കെയർന് 5000രൂപയും പ്രിൻസിപ്പാൾ ഡോ. ദിനേശനിൽ നിന്നും ഏറ്റുവാങ്ങി.

    എൻ എസ് എസ് വളണ്ടിയർമാർ പരിസര പ്രദേശത്തെ മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുടെ വീടും പരിസരവും ശുചീകരിച്ചു. സേവന പ്രവർത്തനങ്ങൾക്ക് എൻ എസ് എസ്    കോർഡിനേറ്റർ റാഷിന, അധ്യാപകരായ ജെൻസി തോമസ്, ഹാരിസ്, കോളേജ് യൂനിയൻ ചെയർമാൻ നദീം, തണലിന്റെ ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു.

    രണ്ടുമാസത്തിലൊരിക്കൽ വന്ന് സേവന പ്രവർത്തനങ്ങൾ ചെയ്യാമെന്ന് അറിയിച്ചാണ് സുമനസ്സുകൾ 'തണലിൽ നിന്നു പടി ഇറങ്ങിയത്.

NDR News
28 Mar 2024 05:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents