കാൽനട യാത്രക്കാർക്ക് സീബ്രാ ലൈനിലും രക്ഷയില്ലാത്ത അവസ്ഥ
സീബ്രാലൈനിൽ കാൽ നടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വാഹനങ്ങൾ നിർത്തി സൗകര്യമൊരുക്കണം.
നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ നന്മണ്ട ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് സീബ്രാലൈൻ വെറും നോക്കുകുത്തി യാകുന്ന അവസ്ഥയാണ്. സീബ്രാലൈനിൽ കാൽ നടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തി സൗകര്യമൊരുക്കണം. എന്നാൽ, ഇവിടെ കാൽനടക്കാർ ഏറെനേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണുള്ളത്
ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻവശത്തും എ.യു.പി സ്കൂളിന് മുൻവശത്തും ചീക്കിലോട് റോഡ് ജങ്ഷനിലുമാണ് സീബ്രാലൈനുള്ളത്.വാഹനങ്ങൾക്ക് 30 കി.മീറ്റർ വേഗമാണ് ടൗണിലൂടെ പാടുള്ളൂ. എന്നാൽ ഇതും ലംഘിക്കപ്പെടുന്ന സ്ഥിതിയാണ്.
മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മന്റ് ടീമും പൊലീസും ആഴ്ചയിൽ ഒരു തവണയെങ്കിലും റോഡിൽ പരിശോധന നടത്തിയാൽ വാഹനങ്ങൾ സീബ്രാലൈനിനെ ഒഴിവാക്കുന്നത് പിടികൂടാൻ കഴിയും. ഉത്തരവാദിത്തപ്പെട്ടവർ ഈ വിഷയത്തിലേക്ക് നടപടിയെടുക്കേ ണ്ടത് വളരെ അത്യാവശ്യമായിരി ക്കുന്നു.