headerlogo
local

പി. രാഘവൻ മാസ്റ്റർ പുരസ്ക‌ാരം കൽപറ്റ നാരായണന്

മാർച്ച് 31ന് രാഘവൻ മാസ്റ്ററുടെ അനുസ്മരണ ദിനത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് സമർപ്പിക്കും

 പി. രാഘവൻ മാസ്റ്റർ പുരസ്ക‌ാരം കൽപറ്റ നാരായണന്
avatar image

NDR News

20 Mar 2024 12:08 PM

വടകര: പി. രാഘവൻ മാസ്റ്റർ പുരസ്ക‌ാരം കൽപറ്റ നാരായണന്. കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ പി. രാഘവൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരമാണിത് . 25000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. 

    മാർച്ച് 31ന് രാഘവൻ മാസ്റ്ററുടെ അനുസ്മരണ ദിനത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് സമർപ്പിക്കുമെന്ന് അനുസ്മരണ സമിതി ചെയർമാൻ അഡ്വ. ഐ. മൂസ അറിയിച്ചു. 

    രാജേന്ദ്രൻ എടത്തുംകര, വി.ആർ. സുധീഷ്, കവി വീരാൻകുട്ടി എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ.

NDR News
20 Mar 2024 12:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents