തിയ്യക്കണ്ടി മുക്ക് മന്ദങ്കാവ് ഭാഗത്ത് കനാലിൽ വെള്ളം എത്താത്ത ഭാഗങ്ങളിൽ വെള്ളം എത്തിച്ചു പ്രദേശവാസികൾ
രാത്രി 10 മണിക്ക് തിയ്യക്കണ്ടി മുക്കിൽ നിന്ന് ആരംഭിച്ച സേവന പ്രവൃത്തി കാരയാട് ഭാഗം വരെ എത്തിച്ചു.

മന്ദങ്കാവ് : തിയ്യക്കണ്ടി മുക്ക് മന്ദങ്കാവ് ഭാഗത്ത് കനാലിൽ വെള്ളം എത്താത്ത ഭാഗങ്ങളിൽ വെള്ളം എത്തിച്ചു പ്രദേശവാസികൾ. രാത്രി 10 മണിക്ക് തിയ്യക്കണ്ടി മുക്കിൽ നിന്ന് ആരംഭിച്ച സേവന പ്രവൃത്തി കാരയാട് ഭാഗം വരെ എത്തിച്ചു.
കനാലിൽ കെട്ടിക്കിടന്ന ചപ്പു ചവറുകൾ നീക്കം ചെയ്‌തും പലഭാഗങ്ങളിലേക്കൊഴുകുന്ന വെള്ളം തടഞ്ഞുമുള്ള പ്രവൃത്തി രാത്രി പന്ത്രണ്ട് മുപ്പത് വരെ തുടർന്നു. കല്ലാട്ട് മീത്തൽ ബാവുക്കയുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനം നടന്നത്.
കോറോത്ത് ആലികുട്ടി, കോറോത്ത് മുസ്തഫ, പാറപ്പുറത്ത് സാജിദ്, പള്ളിയത്പൊയിൽ സെഫീർ, കണ്ണോറമീത്തൽ റിഷാൽ, കണ്ണോറ ഷാഫി, ടി. കെ ഷറഫുദ്ധീൻ തിയ്യക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.