headerlogo
local

പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിൽ സാങ്കേതിക വാരാഘോഷത്തിന് തുടക്കമായി

കർഷക പ്രതിനിധി മാത്യു പേഴ്ത്തിങ്കൽ വാരാഘോഷം ഉദ്ഘാടനം ചെയ്തു

 പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിൽ  സാങ്കേതിക വാരാഘോഷത്തിന് തുടക്കമായി
avatar image

NDR News

19 Mar 2024 02:53 PM

പേരാമ്പ്ര : മാർച്ച് 18 മുതൽ 22 വരെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലനങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സാങ്കേതിക വാരാഘോഷം ആരംഭിച്ചു. കർഷക പ്രതിനിധി മാത്യു പേഴ്ത്തിങ്കൽ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഡോക്ടർ കെ.എം പ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി രാതാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

     ഡോ. പി. എസ് മനോജ്, ഡോ. എസ്. ഷണ്മുഖവേൽ, ഡോ. കെ. കെ ഐശ്വര്യ, ഡോ. ബി. പ്രദീപ്, കർഷക പ്രതിനിധികളായ സുനിൽകുമാർ ഉണ്ണികുളം, ചിത്രഭായി വടകര തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് കിഴങ്ങ് വർഗ്ഗങ്ങളുടെയും ഇഞ്ചിയുടെയും മൂല്യ വർദ്ധനവ് എന്നവിഷയത്തിൽ പരിശീലന പരിപാടി നടന്നു.

    സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് എ. ദീപ്തി ക്ലാസെടുത്തു.വാരാഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളും കർഷകരും ഉൽപാദിപ്പിച്ച വിത്ത്, തൈകൾ എന്നിവയുടെയും വിവിധ കാർഷിക ഉപകരണങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

    ചൊവ്വാഴ്ച പ്രകൃതി കൃഷിയിൽ ക്ലാസും പരിശീലനവും നടക്കും.. 22 ന് വാരാഘോഷം സമാപിക്കും, താൽപ്പര്യമുള്ള കർഷകർക്കു ഇനിയുംപരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.

NDR News
19 Mar 2024 02:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents