headerlogo
local

തൊട്ടിൽ പാലത്ത് വൻ മയക്കു മരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎ യും ആയി യുവാക്കൾ പിടിയിൽ

കുറ്റ്യാടി, ചേരാപുരം സ്വദേശികളായ തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43), പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരാണ് പോലീസ് പിടിയിലായത്.

 തൊട്ടിൽ പാലത്ത്  വൻ മയക്കു മരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎ യും ആയി യുവാക്കൾ പിടിയിൽ
avatar image

NDR News

14 Mar 2024 06:54 PM

തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലത്ത് വൻ മയക്കു മരുന്ന് വേട്ട. എം ഡി എം എ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പോലീസ് പിടിയിലായി. വില്പനക്കായി എത്തിച്ച മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് പേരെയാണ് കോഴിക്കോട് റൂറൽ എസ്.പി അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ കീഴിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

     കുറ്റ്യാടി, ചേരാപുരം സ്വദേശികളായ തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43), പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരെയാണ് ഇന്ന് രാവിലെ കുറ്റ്യാടി ചുരത്തിലെ തൊട്ടിൽ പാലം ചാത്തൻകോട്ട് നടയിൽ വെച്ച് തൊട്ടിൽപാലം പോലീസും റൂറൽ എസ്.പി യുടെ സംഘവും ചേർന്ന് പിടികൂടിയത്.

    മൈസൂരിൽ നിന്നും വാങ്ങിയ 96.680 ഗ്രാം എം ഡി എം എ, 9.300ഗ്രാം കഞ്ചാവ് എന്നിവ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വില്പനക്കായി കൊണ്ട് വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷൻ മയക്കു മരുന്നു സംഘത്തിൽ പെട്ടായാളാണ് സിറാജ്. വധശ്രമക്കേസുകളിലും ഇയാൾ പ്രതിയാണ് എന്നാണ് വിവരം. നാട്ടിൽ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനം നടത്തുന്നതിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടവും നടത്തിയിരുന്നത്. ഗൾഫിൽ നിന്നും ലീവിന് നാട്ടിൽ വന്ന സജീർ, സിറാജിന്റെ കൂടെ ലഹരികച്ചവടം നടത്തുകയായിരുന്നു.

    KL-55-T-7900 നമ്പർ പോളോ കാറിന്റെ സീറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. പിടികൂടിയ എം ഡി എം എ.ക്ക് അഞ്ചു ലക്ഷം രൂപ വരും. തൊട്ടിൽപാലം എസ്.ഐ എം. പി. വിഷ്ണു സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്‌ ബാബു, പി.ബിജു, എ.എസ്.ഐ മാരായ വി.വി ഷാജി, വി.സി ബിനീഷ്, വി.സദാനന്ദൻ, സീനിയർ സി.പി.ഒ മാരായ അനിൽകുമാർ, എൻ. എം ജയരാജൻ, പി പി ജിനീഷ്, കെ.ദീപക്, ഇ കെ അഖിലേഷ് , ടി.വിനീഷ്, എൻ. എം.ഷാഫി, ഇ. കെ. മുനീർ, സി. സിഞ്ചുദാസ്, കെ.കെ.ജയേഷ്, കെ. കെ അബ്ദുൽ റഫീഖ്, സി കെ നിജിൽ, സുമേഷ് കുമാർ, പി.പി അജേഷ്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

NDR News
14 Mar 2024 06:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents