headerlogo
local

നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ വനിതാ ദിനം ആചരിച്ചു

ഡോ. കെ. സന്ധ്യകുറുപ്പ് മുഖ്യാതിഥിയായി

 നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ വനിതാ ദിനം ആചരിച്ചു
avatar image

NDR News

08 Mar 2024 03:46 PM

കൊയിലാണ്ടി: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്ന വനിത സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാ ദിന പരിപാടികൾ സംഘടിപ്പിച്ചു. ഡോ. കെ. സന്ധ്യകുറുപ്പ് മുഖ്യാതിഥിയായി. "സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

      സൗഹൃദ കൂട്ടായ്മ ചെയർപേഴ്സൺ ദേവി ശ്രീതിലകം അധ്യക്ഷയായി. നാട്ടമ്മ പുരസ്‌കാര നേതാവും നാട്ട് പാട്ടുകാരിയുമായ ചെറുകുനി ശാരദയെ ചടങ്ങിൽ ആദരിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തിന്റെ മീത്തൽ, ഫൗസിയ കുഴുമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

      സിന്ധു വി.കെ. സ്വാഗതവും ഷീബ കെ.എം. നന്ദിയും പറഞ്ഞു. തുടർന്ന് നിരവധി മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. 

NDR News
08 Mar 2024 03:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents