പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക; കെ.എസ്.എസ്.പി.യു. ജില്ലാ സമ്മേളനം
സംസ്ഥാന പ്രസിഡൻ്റ് എൻ. സദാശിവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു
കാക്കൂർ: 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്നും, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം നിർത്തലാക്കണമെന്നും കെ.എസ്.എസ്.പി.യു. 32-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാക്കൂർ റീഗൽ അവന്യു കൺവെൻഷൻ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എൻ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് കെ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി, രക്ഷാധികാരി പി. സൗദാമിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഗോപിനാഥൻ സ്വാഗതവും ബ്ലോക്ക് പ്രസിഡൻ്റ് കെ.എൻ.എ. വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി.
പുതുവർഷത്തേക്കുള്ള ഭാരവാഹികളായി കെ.വി. ജോസഫ് (പ്രസിഡൻ്റ്), ഇ. ദാമോദരൻ, പി.കെ. ദാമു ഇ.കെ. കമലാ ദേവി, എം. രാഘവൻ (വൈസ് പ്രസിഡന്റുമാർ), കെ.പി. ഗോപിനാഥൻ (സെക്രട്ടറി), അശോകൻ കൊടക്കാട്ട്, ടി. രമണി, എം. ചെക്കായി, സി. അശോകൻ (ജോ.സെക്രട്ടറി), എൻ..കെ. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരടങ്ങുന്ന 35 അംഗം കമ്മിറ്റിയെ തെരെഞ്ഞെടുത്തു.