മൂടാടി ഹിൽ ബസാറിൽ മണ്ണ് പരിശോധന ക്യാമ്പ് നടത്തി
എഴുത്തുകാരനും മുൻ സോയിൽ കെമിസ്റ്റുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു
നന്തി ബസാർ: മൂടാടി കൃഷി ഭവൻടെ ആഭിമുഖ്യത്തിൽ " ശാസ്ത്രീയ വളപ്രയോഗവും മണ്ണ് പരിശോധനയും" എന്ന് വിഷയത്തിൽ ക്യാമ്പ് നടത്തി. എഴുത്തുകാരനും മുൻ സോയിൽ കെമിസ്റ്റുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു.
തുടർന്ന് പരിശോധനയ്ക്ക് അയക്കേണ്ട മണ്ണ് സാമ്പിൾ ശേഖരണം രീതിയും കാണിച്ചു കൊടുത്തു. കൃഷി ഓഫീസർ ഫൗസിയ അധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റൻറ് ധന്യ സ്വാഗതം പറഞ്ഞു. കർഷകരുടെ വർദ്ധിത പങ്കാളിത്തം കൊണ്ടും, താത്പര്യ ജനകമായ പ്രതികരണ രീതി കൊണ്ടും ക്യാമ്പ് വേറിട്ട ഒന്നായി മാറി.