headerlogo
local

പെരുവണ്ണാമൂഴി സെന്റ് ജോസഫ് ഹൈസ്ക്കൂളിൽ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി

പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.എം ബിജു പരേഡ് കമാൻഡർ വൈഷ്ണവി കൃഷ്ണ പി.വി യിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു

 പെരുവണ്ണാമൂഴി സെന്റ് ജോസഫ് ഹൈസ്ക്കൂളിൽ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി
avatar image

NDR News

28 Feb 2024 10:21 AM

പെരുവണ്ണാമൂഴി: സെന്റ്.ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിലെ പത്താമത് SPC സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്ക്കൂൾ ഗ്രൗണ്ടിൽനടന്നു. പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.എം ബിജു പരേഡ് കമാൻഡർ വൈഷ്ണവി കൃഷ്ണ പി.വി യിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.എസ് പി സി വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക, ക്രമസമാധാനപാലകരാവുക, സാമൂഹിക തിന്മയെ ഇല്ലാതാക്കുക. സഹാനുഭൂതി വളർത്തുക എന്ന ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നു.

    പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ അരുൺദാസ്, സ്കൂൾ മാനേജർ റവറന്റ് ഫാദർ ജോസഫ് കൂനാനിക്കൽ, പേരാമ്പ്ര എസ് പി സി അഡീഷണൽ നോഡൽ ഓഫീസർ യൂസഫ് , വാർഡ് മെമ്പർ ലൈസ ജോർജ്, പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർ ജിതിൻ ദാസ്,പിടിഎ പ്രസിഡണ്ട് ഡോണു ജോൺ, എസ് പി സി പിടിഎ പ്രസിഡന്റ് ലിബു തോമസ് എന്നിവർ പങ്കെടുത്തു.

    സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് കൊച്ചേരി, യുപി സ്കൂൾ എച്ച് എം ജോളി വർഗീസ്, സ്കൂൾ അധ്യാപകൻ സി ജെ തോമസ് , പോലീസ് ഉദ്യോഗസ്ഥർ, മാതാപിതാക്കൾ , കുട്ടികൾ , ഡ്രിൽ ഇൻസ്പെക്ടർമാരായ കെഎം അനീഷ് , പി കെ നിജിഷ ,എന്നിവരും പരിപാടിയിൽ പങ്കെടുത്തു.സിപിഓ മാരായ സിജോ മാത്യു ,വിനീത ഫ്രാൻസിസ് എന്നിവർ പരേഡിന് നേതൃത്വം നൽകി.

NDR News
28 Feb 2024 10:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents