headerlogo
local

കൈതക്കലിൽ റബ്ബർ തോട്ടത്തിൽ തീപിടുത്തം

അര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു.

 കൈതക്കലിൽ റബ്ബർ തോട്ടത്തിൽ തീപിടുത്തം
avatar image

NDR News

28 Feb 2024 03:39 PM

പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കൽ ശ്രീമതി കൊറ്റിലോട് പങ്കജാക്ഷി എന്നിവരുടെ റബ്ബർ തോട്ടത്തിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ അഗ്നിബാധ ഉണ്ടായത്. അര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു.

 

      നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റും ഓടി കൂടിയ നാട്ടുകാരും ചേർന്ന് തീക്കെടുത്തി. നിലയത്തിലെ ഉദ്യോഗസ്ഥരായ എം.പ്രശാന്ത്, പി ആർ സോജു, എം ജി അശ്വിൻ ഗോവിന്ദ്, പി എം വിജീഷ്, കെ ശ്രീകാന്ത്, കെ പി ബാലകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 

 

       ചൂട് കൂടിവരുന്ന സാഹചര്യത്തിൽ വീടിനോട് ചേർന്നുള്ള തോട്ടങ്ങളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

NDR News
28 Feb 2024 03:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents