തൃക്കുറ്റിശ്ശേരിയിൽ കെ.പി. ബാലൻ മാസ്റ്ററെ അനുസ്മരിച്ചു
കോട്ടൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷൈൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
തൃക്കുറ്റിശ്ശേരി: സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യവും തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയുടെ മുൻ സെക്രട്ടറിയുമായിരുന്ന കെ.പി. ബാലൻ മാസ്റ്ററെ അനുസ്മരിച്ചു. രാവിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകീട്ട് ദേശീയ വായനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ. ശങ്കരൻ നമ്പുതിരി അനുസ്മരണ പ്രഭാഷണം നടത്തി.
അന്ധവിശ്വാസങ്ങളിലേക്കും അശാസ്ത്രീയ ചിന്തകളിലേക്കും സമൂഹം വഴിമാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് തികഞ്ഞ ശാസ്ത്ര ബോധം സമൂഹത്തിലും വിദ്യാർത്ഥികളിലും ഊട്ടിയുറപ്പിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയ ബാലൻ മാസ്റ്ററാണ് തൃക്കുറ്റിശേരിയിൽ വൈദ്യുതിയും ഹെൽത്ത് സെൻ്ററും ലൈബ്രറിയുമെല്ലാം എത്തിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത്.
ഷാജി തച്ചയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷൈൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കോട്ടൂർ പഞ്ചായത്ത് ഗ്രന്ഥശാലാ സംഘം കോ ഓഡിനേറ്റർ ഇ. ബാലൻ നായർ ഫോട്ടോ അനാച്ഛാദനം നടത്തി.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.കെ. ഗംഗാധരൻ, കോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കെ.കെ. ബാലൻ, മുൻ വാർഡ് മെമ്പർ എ.കെ. പ്രേമലത, പി. ബാലൻ നമ്പ്യാർ, ധർമരാജൻ മുല്ലപ്പള്ളി, ഉണ്ണിക്കുറുപ്പ്, പി. രാജൻ നായർ, എ.കെ. കൃഷ്ണൻ, പ്രമോദ് കെ.വി., വി.വി. ബാലൻ എന്നിവർ സംസാരിച്ചു. വായനശാലാ സിക്രട്ടറി രാമനുണ്ണി പുതിയ മഠം സ്വാഗതവും പ്രസിഡൻ്റ് എൻ. ഹരിദാസൻ നന്ദിയും പറഞ്ഞു.