മേപ്പയൂർ ശ്രീകണ്ഠ മനശാലാ ക്ഷേത്രത്തിൽ നാടക സ്മൃതിസംഗമം നടത്തി
കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: ശ്രീകണ്ഠമന ശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നാടക സ്മൃതി സംഗമം സംഘടിപ്പിച്ചു. നാടക സംവിധായകൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ മുൻകാല നാടക പ്രവർത്തകരായ അമ്പതോളം പേരെ ആദരിച്ചു. ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡൻറ് ശ്രീനിലയം വിജയൻ അധ്യക്ഷനായി.
ബി വിനോദ് കുമാർ, സുരേഷ് മാതൃകൃപ, ടി നാരായണൻ, എം കെ കണാരൻ, പി കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.