സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മുക്കം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്
കുന്ദമംഗലം: കുന്ദമംഗലത്ത് സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷിനെയാണ് (25)കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് .
2021 മുതൽ പരാതിക്കാരിയുമായി പരിചയമുള്ള ഇയാൾ പല തവണയായി നാലു ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നും തുക തിരിച്ചുനൽകാമെന്ന് പറഞ്ഞ് മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നുമാണ് പരാതി.
പരാതിക്കാരിയായ സ്ത്രീയുടെ സ്വർണവള പിടിച്ചെടുക്കുകയും നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലിചെയ്യുന്ന പ്രതിയെ മാവൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.