headerlogo
local

പെരുവണ്ണാമൂഴി നാടൻ ചാരായവുമായി ഒരാളെ പോലീസ് അറസ്റ്റു ചെയ്തു

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ആണ് പിടികൂടിയത്

 പെരുവണ്ണാമൂഴി നാടൻ ചാരായവുമായി ഒരാളെ പോലീസ് അറസ്റ്റു ചെയ്തു
avatar image

NDR News

18 Feb 2024 08:05 PM

പെരുവണ്ണാമൂഴി:നാടൻ ചാരായവുമായി ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ വിൽപനയ്ക്കായി സൂക്ഷിച്ച ചാരായമാണ് പിടികൂടിയത്. പേരാമ്പ്ര DySP കെ.എം ബിജുവിൻ്റെ നിർദ്ദേശപ്രകാരം DYSP സ്ക്വാഡും പെരുവണ്ണാമൂഴി SI ജിതിൻവാസിൻ്റെ നേതൃത്വത്തിലുള്ള പോലീസുമാണ് അഞ്ചര ലിറ്റർ നാടൻ ചാരായവുമായി അറസ്റ്റു ചെയ്തത്.

      രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പെരുവണ്ണാമൂഴി മാത്തൂര് സ്വദേശി കാലായിൽ തോമസ്സിൻ്റെ കൈവശം സൂക്ഷിച്ച നാടൻ ചാരായം പിടികൂടിയത്,.കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പ്രദേശത്ത് നടത്തിയ പോലീസ് റെയ്ഡിൽ വാഷും വാറ്റുപകരണങ്ങളും ചാരായവും കണ്ടെത്തി നശിപ്പിച്ചിരുന്നു.

      അന്ന് നടത്തിയ റെയ്ഡിൽ പ്രതികളെ പിടികൂടാനായില്ല. എന്നാൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തോമസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പേരാമ്പ്ര DYSP അറിയിച്ചു.

NDR News
18 Feb 2024 08:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents