headerlogo
local

കോഴിക്കോട് ക്ഷേത്രോത്സവത്തിൽ താലപ്പൊലിക്ക് പിന്നാലെ ആനയിടഞ്ഞു

ജനക്കൂട്ടം ചിതറിയോടിയെങ്കിലും ആർക്കും പരിക്കില്ല

 കോഴിക്കോട് ക്ഷേത്രോത്സവത്തിൽ താലപ്പൊലിക്ക് പിന്നാലെ ആനയിടഞ്ഞു
avatar image

NDR News

18 Feb 2024 11:26 AM

കോഴിക്കോട്: കോഴിക്കോട് ക്ഷേത്രോത്സവത്തിൽ താലപ്പൊലിക്ക് പിന്നാലെ ആനയിടഞ്ഞു. പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്. താലപ്പൊലിക്ക് പിന്നാലെയാണ് സംഭവം.

     ആനപ്പുറത്ത് തിടമ്പുമായി നാല് പേരുണ്ടായിരുന്നു. ഇവരെയും കൊണ്ട് ആന അൽപ്പദൂരം ഓടി. ഇവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു. പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടിയെങ്കിലും ആർക്കും പരിക്കില്ല. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.

NDR News
18 Feb 2024 11:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents