headerlogo
local

ചേലേരി തറവാട്ട് കുടുംബ സംഗമം നടത്തി

സംഗമം എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു

 ചേലേരി തറവാട്ട് കുടുംബ സംഗമം നടത്തി
avatar image

NDR News

16 Feb 2024 06:44 AM

നടുവണ്ണൂർ: കോട്ടൂര്‍ വാകയാട് പ്രദേശത്തെ പുരാതന കുംടുംബമായ ചേലേരി തറവാട്ട് കുടുംബസംഗമം കുടുംബത്തിലെ കാരണവര്‍ ചേലേരി മമ്മുക്കുട്ടിയുടെ നേതൃത്വത്തിൽ നടത്തി. സംഗമം എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. പരസ്പരം സഹായിക്കുവാനും, കൈത്താങ്ങായി നില്‍ക്കുവാനും കുടുംബാംഗങ്ങള്‍ക്ക് പ്രചോദനമേകാന്‍ ഇത്തരം കുടുംബ സംഗമങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിലുള്‍പ്പെട്ട മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ വച്ച് എം.പി. ആദരിച്ചു. വിദ്യാഭ്യാസ മേഖലയിലും കര്‍മമണ്ഡലത്തിലും കഴിവുതെളിയിച്ച പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയതു.  കെ.കെ. ഫരീദ് മാസ്റ്റര്‍ അധ്യക്ഷനായി. പാലക്കാട് പൊമ്പ്ര എ യു പി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുടുംബത്തിലുള്‍പ്പെട്ട അല്‍ഹ സീനിന്റെ 100 കവിതകളുടെ സമാഹാരം അക്ഷര തീമഴയുടെ പുനപ്രകാശനം കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് നിര്‍വഹിച്ചു. കുടുംബ വിഷയത്തില്‍ എ.കെ.ഷാനവാസ് മോട്ടിവേഷന്‍ ക്ലാസ് എടുത്തു. 

       പാലോളി മഹല്ല് കമ്മറ്റി മുൻ പ്രസിഡൻ്റ് പി.വി ഗഫൂര്‍, സിജിത്ത്, മെംബർ ബിന്ദു കൊല്ലരുകണ്ടി, കെ.കെ. ബഷീര്‍, കെ.കെ. ഹംസക്കോയ, കണ്ടോത്ത് അബ്ദുല്ല, റിയാസ് ചേലേരി, യു.കെ.ബഷീര്‍, കെ.കെ.മുഷ്താഖ് , റഫീഖ് വാകയാട് , എം.പി മുഹമ്മദ് തിരുവോട്, കെ.കെ.മമ്മുക്കുട്ടി, അബ്ദുറഹിമാന്‍ മാസ്റ്റര്‍ പൂനൂര്‍, ആനന്ദവല്ലി ടീച്ചര്‍, കെ.കെ സുബൈര്‍, കാവുങ്ങല്‍ അസ്സൈനാര്‍, മേക്കോത്ത് ഖാദര്‍,കെ.കെ. ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

NDR News
16 Feb 2024 06:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents