headerlogo
local

കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ജനപ്രതിനിധികൾ ധർണ നടത്തി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടും മെയിൻ്റനൻസ് ഗ്രാൻ്റും നൽകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ

 കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ജനപ്രതിനിധികൾ ധർണ നടത്തി
avatar image

NDR News

14 Feb 2024 09:28 PM

കീഴരിയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടും മെയിൻ്റെനൻസ് ഫണ്ടും നൽകാതെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ച സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് കോൺഗസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കീഴരിയൂർ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ രാജീവ്ഗാന്ധി പഞ്ചായത്തി രാജ് സമിതി ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.

       പഞ്ചായത്ത് മെമ്പർമാരായ കെ.സി. രാജൻ, ഇ.എം. മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ, കുറ്റിയത്തിൽ ഗോപാലൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഇടത്തിൽ രാമചന്ദ്രൻ, ജീ.പി. പ്രീജീത്ത്, കെ.വി. രജിത, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലൻ നായർ, മണ്ഡലം സെക്രട്ടറി കെ. കുമാരൻ എന്നിവർ പ്രസംഗിച്ചു. 

NDR News
14 Feb 2024 09:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents